സിംഗ്ജിയാങ് : മുസ്ലിം പള്ളി ഇടിച്ചുനിരത്തി ശൗചാലയം പണിത് ചൈനീസ് സർക്കാർ.സിംഗ്‌ജിയാങ് പ്രവിശ്യയിലുള്ള ഉയിഗുർ ജമാ മസ്ജിദ് ആണ് ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഇടിച്ചു നിരത്തിയത്.
തൊട്ടുപിറകെ അതേ സ്ഥലത്ത് ഒരു പൊതു ശൗചാലയം പണിതുയർത്തിയിരിക്കുകയാണ് അധികൃതർ.ഉയിഗുർ മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷക്കാരെ ക്രൂരമായി ആക്രമിക്കുകയും, ആരാധനാലയങ്ങൾ നശിപ്പിക്കുക വഴി മനോബലം തകർക്കുകയും ചെയ്യുന്നത് ചൈനീസ് ചൈനയിൽ പതിവു കാഴ്ചയാണ്.പരമ്പരാഗത വിശ്വാസങ്ങളിൽ നിന്നും അടർത്തി മാറ്റി ഹാൻ വംശീയ സ്വത്വത്തിലേക്ക് കൊണ്ടു വരാനുള്ള സർക്കാരിന്റെ ശ്രമമാണിത്.മസ്ജിദുകൾ പൊളിച്ചു മാറ്റുന്ന ഷി ജിൻപിങ്ങിന്റെ മോസ്‌ക് റെക്ടിഫിക്കേഷൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ചൈനയിൽ നടക്കുന്ന ഈ ഇടിച്ചു നിരത്തൽ.













Discussion about this post