ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു.50 വയസായിരുന്നു.ലിവർ സിറോസിസിനെ തുടർന്ന് ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.വിവരം സംവിധായകൻ മുകേഷ് ചബ്രയും നടി രേണുക ഷഹേനും ഔദ്യോഗികമായി സ്ഥിരീകരിക്കുകയും നിഷികാന്ത് കാമത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
നിഷികാന്ത് ആദ്യമായി സംവിധാനം ചെയ്തത് ഡോമ്പിവാലി ഫാസ്റ്റ് എന്ന മറാത്തി സിനിമയാണ്.സിനിമ വമ്പൻ ഹിറ്റാവുകയും 2006 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.ജിത്തു ജോസഫിന്റെ ദൃശ്യം സിനിമ അതേപേരിൽ, ഹിന്ദിയിൽ റീമേക്ക് ചെയ്തത് നിഷികാന്ത് കാമത്തായിരുന്നു.ഫോഴ്സ്, റോക്കി ഹാൻഡ്‌സം, മദാരി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് സിനിമകൾ.











Discussion about this post