ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഉന്നതതല ശ്രമങ്ങള്‍ തുടരുന്നതിനിടെ ടിബറ്റില്‍ ചൈന വന്‍ ആയുധ വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇവിടെ ചൈന പീരങ്കി തോക്കുകള്‍ സ്ഥാപിച്ചു. ടിബറ്റിന്റെ പ്രദേശങ്ങളില്‍ 4,600 മീറ്റര്‍ ഉയരത്തില്‍ ചൈന പീരങ്കി തോക്കുകള്‍ ജൂലൈ അവസാന വാരം മുതല്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടിബറ്റ് മിലിട്ടറി ജില്ലയില്‍ 77 കോംബാറ്റ് കമാന്‍ഡിന്റെ 150 ലൈറ്റ് സംയോജിത ആയുധ ബ്രിഗേഡ് ചൈന വിന്യസിച്ചിട്ടുണ്ട്.ടിബറ്റ് മേഖലയില്‍ ചൈന പല തവണയായി സേനയുടെ വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലായി സംയോജിത ആയുധ ബ്രിഗേഡിനെ സ്ഥാപിക്കുകയും ചെയ്തായി റിപ്പോര്‍ട്ടുകളുണ്ട്.ഇതിന് പുറമെ ഇന്ത്യ- നേപ്പാള്‍- ചൈന അതിര്‍ത്തികള്‍ ചേരുന്ന ലിപുലേഖിന് സമീപവും ചൈന കൂടുതല്‍ സേനാ വിന്യാസം നടത്തുന്നുണ്ട്.
Discussion about this post