ന്യൂഡൽഹി : തദ്ദേശീയമായ നിർമ്മിക്കപ്പെട്ട ആയുധങ്ങൾ അടക്കമുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്കും വിൽപ്പനയ്ക്കും കേന്ദ്രസർക്കാർ കൃത്യമായ രൂപരേഖ തയ്യാറാക്കുന്നു.സുഹൃദ് രാഷ്ട്രങ്ങൾക്കാണ് ഇന്ത്യ പ്രാഥമിക പരിഗണന നൽകുന്നത്.അവരുടെ ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി കൃത്യമായ പട്ടിക തയ്യാറാക്കാൻ ആണ് തീരുമാനം.ഈ സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും രാജ്യത്തെ പ്രതിരോധ വ്യവസായത്തെ രൂപപ്പെടുത്തുക.
ഡിഫൻസ് എംബസികൾ ഉൾപ്പെടെയുള്ള നയതന്ത്ര സാധ്യത കളിലൂടെ പ്രതിരോധ കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആഭ്യന്തര ആയുധ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി ഘട്ടംഘട്ടമായി നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
Discussion about this post