ലക്നൗ : ഉത്തർപ്രദേശിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ വേരോടെ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇതിനായി മഹിളാ ഏവം ബാല സുരക്ഷാ സംഘ് എന്നൊരു പ്രത്യേക വിഭാഗത്തിന് മുഖ്യമന്ത്രി മുൻകൈയെടുത്ത് രൂപം കൊടുത്തു.അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ആയിരിക്കും വിഭാഗത്തിന്റെ തലവൻ.സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളും ഈ വകുപ്പിന്റെ നിയന്ത്രണത്തിലാകും.1090 ഹെൽപ്പ് ലൈനും പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലാകുമെന്നാണ് അറിഞ്ഞത്.
തെരഞ്ഞെടുപ്പിനു മുൻപ് ഗുണ്ടാവിളയാട്ടം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു യോഗി ആദിത്യനാഥ്, ക്രിമിനലുകളെ വേരോടെ പിഴുതെറിയുന്ന നയമാണ് സ്വീകരിക്കുന്നത്.സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന അവസ്ഥയിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഈ ഇടപെടൽ തക്കതായ ഫലം കാണുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












