ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.
കോവിഡിൽ നിന്നും മുക്തിനേടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമിത് ഷാ ആശുപത്രി വിട്ടത്.എന്നാൽ, കഴിഞ്ഞ മൂന്നാല് ദിവസമായി തളർച്ചയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.










