Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കോവിഡ് ദുരിതത്തിനിടയിലും നന്ദുവിന് കാൻസർ ചികിത്സയ്ക്ക് ലഭിച്ചത് 50 ലക്ഷം രൂപ : സഹായങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ഹൃദയസ്പർശിയായ പോസ്റ്റ് വൈറലാകുന്നു

by Brave India Desk
Aug 18, 2020, 03:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : കാൻസറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരന് കോവിഡ് ദുരന്ത കാലത്തിനിടയിൽ സൗഹൃദങ്ങൾ ചേർന്ന് പിരിവിട്ട് നൽകിയത് 50 ലക്ഷം രൂപ.കഴക്കൂട്ടം സ്വദേശിയായ നന്ദു മഹാദേവൻ കഴിഞ്ഞ നാലു വർഷമായി കാൻസറിന് ചികിത്സ തേടുകയാണ്.സാമൂഹിക മാധ്യമങ്ങളിൽ സജീവമായ നന്ദു, അവസാന നിമിഷം വരെയും സൗഹൃദങ്ങളോട് സഹായമഭ്യർത്ഥിച്ചിരുന്നില്ല.

എന്നാൽ, ഭാരിച്ച ചികിത്സയുടെ ചെലവ് താങ്ങാൻ പറ്റാതായപ്പോൾ നന്ദു പോസ്റ്റ് ചെയ്ത കുറിപ്പു കണ്ട ഫേസ്ബുക്ക് സുഹൃത്തുക്കൾ ചേർന്ന് 12 മണിക്കൂറുകൾ കൊണ്ട് നന്ദുവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത് 50 ലക്ഷം രൂപയാണ്.നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ആവശ്യത്തിലധികം പണം ലഭിച്ച നന്ദു, അതോടെ തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് നിർത്താൻ എല്ലാവരോടും അഭ്യർത്ഥിച്ചു. കൃതജ്ഞത രേഖപ്പെടുത്തി കൊണ്ടുള്ള നന്ദുവിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

മതി മതി മതി മതി…
മനസ്സു നിറഞ്ഞാണ്‌ ഞാൻ പറയുന്നത്..

സത്യത്തിൽ ഭയങ്കര അത്ഭുതം തോന്നുന്നു..!

ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകൾ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങൾ എനിക്ക് കണ്ടെത്തി തന്നത്…

ഇപ്പോൾ ഞാൻ മൗനം പാലിച്ചാൽ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം..

അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..
എനിക്ക് മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോൾ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്..

അത് ന്റെ ചങ്കുകൾ നിമിഷനേരം കൊണ്ട് നൽകുകയും ചെയ്തു..

“സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല..”
സഹായിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ട്..””
പ്രിയപ്പെട്ടവർ അയച്ച മെസ്സേജുകളിൽ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്..

സത്യത്തിൽ നിങ്ങളുടെ ഈ വാക്കുകൾ എന്റെ കണ്ണു നിറച്ചു..

നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്പാദ്യം..
ഈ സ്നേഹമല്ലേ ഏറ്റവും വലിയ നിധി..

ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാൽ ഇത്രകണ്ട് സ്നേഹത്തോടെ എന്റെ കൂടെ നിൽക്കുന്ന നിങ്ങളുടെ ഈ സ്നേഹത്തോളം വലുതല്ല ഒന്നും..

നന്ദു ആരാണ് എന്നു ചോദിച്ചാൽ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും..

മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാൽ കൃത്യമായി എനിക്കറിയില്ല..
കാരണം എന്റെ മുന്നിൽ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സർജറി ഉണ്ടെന്നോ എനിക്കറിയില്ല..
എന്റെ ഡോക്ടർമാർക്കും പറയാൻ കഴിയില്ല..
എന്തായാലും ഈ തുകയ്ക്കുള്ളിൽ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..

ഒരു കാര്യം ഞാനുറപ്പ് തരുന്നു..
അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവൻ നിങ്ങളുടെ സമ്മതത്തോടെ തന്നെ അർഹതയുള്ള കരങ്ങളിൽ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും…

ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..
മരണം വരെ അങ്ങനെ തന്നെ ആയിരിക്കും..

ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാൻ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്..
അതുകൊണ്ട് എന്നെ സഹായിച്ച ഷെയർ ചെയ്ത എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകൾ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്..

കേരളം എന്നെ സഹായിക്കുകയല്ല..
എന്റെ അമ്മയാകുകയാണ്..

നിങ്ങളുടെ സ്വന്തം

നന്ദു മഹാദേവ

പ്രിയമുള്ളവർ ഒന്നു ഷെയർ ചെയ്ത് എല്ലാവരെയും അറിയിക്കണേ..?

 

 

Tags: nandu mahadeva
Share1TweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies