ഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ഡൽഹി ആർമി ഹോസ്പിറ്റലിന്റെ മെഡിക്കൽ റിപ്പോർട്ട്. അണുബാധ അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘം സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രണാബിന്റെ ആരോഗ്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. മകൻ അഭിജിത്ത് മുഖർജി ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അണുബാധ ശ്വാസകോശത്തിലേക്ക് വ്യാപിച്ചത്.
ഓഗസ്റ്റ് പത്തിനാണ് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കൊവിഡ് പോസിറ്റീവ് കൂടി ആയ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു.
Discussion about this post