Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

എസ്എന്‍ഡിപിയുടെ കാര്‍മികത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരണം

by Brave India Desk
Aug 27, 2015, 08:24 am IST
in Kerala
Share on FacebookTweetWhatsAppTelegram

Vellappally-nadeshan.1jpg_13കൊല്ലം : എസ്എന്‍ഡിപി യോഗത്തിന്റെ കാര്‍മികത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പു നിലവില്‍ വന്നേക്കും. എസ്എന്‍ഡിപി യോഗം നേരിട്ടു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന നിലപാടില്‍ നേതൃത്വം ഉറച്ചു നില്‍ക്കുമ്പോഴും വിവിധ സാമുദായിക – സാമൂഹിക സംഘടനാ നേതാക്കളെ അണിനിരത്തി പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. സെപ്റ്റംബര്‍ ഏഴിനു കൊല്ലത്തു നടക്കുന്ന എസ്എന്‍ഡിപി യോഗം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു മുന്നോടിയായി ഭൂരിപക്ഷ സമുദായ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എന്‍ഡിപി യോഗ നേതൃത്വം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രചാരണ ജാഥ സംഘടിപ്പിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പു കേരള പര്യടനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്തു മാറിവരുന്ന സര്‍ക്കാരുകള്‍ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്നതു തുറന്നുകാട്ടുകയാണു ലക്ഷ്യമെന്ന് യോഗം വൃത്തങ്ങള്‍ വ്യക്തമാക്കി.

Stories you may like

‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’; അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു, പാര്‍ട്ടി പ്രഖ്യാപനം രാജി കത്ത് സോണിയ്ക്ക് അയച്ചതിന് പിന്നാലെ

കോണ്‍ഗ്രസിനെ നിലംപരിശാക്കാൻ ക്യാപ്റ്റന്‍; പഞ്ചാബില്‍ പുതിയ പാര്‍ട്ടി; സിദ്ദു പക്ഷത്തെ പോലും ഞെട്ടിച്ചു കൊണ്ടുള്ള നീക്കം

ഈഴവ സമുദായ സംഗമം സംഘടിപ്പിച്ച് അഞ്ചു ലക്ഷം ഈഴവ സമുദായംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേരുന്നതായി പ്രഖ്യാപിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം യോഗനേതൃത്വം നേരത്തെ തള്ളിയിരുന്നു. പിന്നീടു യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പിന്നാക്ക സമുദായങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു പാര്‍ട്ടിയുമായി ചേര്‍ന്നു മുന്നണിയുണ്ടാക്കാമെന്നു നിലപാടിലേക്കു ബിജെപി നേതൃത്വം വഴങ്ങി. എന്നാല്‍, പിന്നാക്കക്കാരെ മാത്രമല്ല, മുന്നോക്ക-ന്യൂനപക്ഷ സമുദായങ്ങളിലെ വിഭാഗങ്ങളെയും ചേര്‍ത്തു മതനിരപേക്ഷ കാഴ്ചപ്പാടിലൂന്നി രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന നിലപാടിനാണ് യോഗ നേതൃത്വത്തില്‍ മുന്‍കൈ. സെപ്റ്റംബര്‍ ഏഴിനു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും അന്തിമ തീരുമാനം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേതായിരിക്കും. ഉചിതമായ തീരുമാനമെടുക്കാന്‍ വെള്ളാപ്പള്ളിയെ ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ചു ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. പുതിയ പാര്‍ട്ടിക്കു ഭരണഘടന തയാറാക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കു പല പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ‘ധര്‍മജന സേന’ എന്ന പേരിനാണ് പ്രാമുഖ്യം.

Tags: sndpKERALANEWS PAPERnew partyvellappalli nadesan
ShareTweetSendShare

Discussion about this post


Latest stories from this section

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

Next Post

ഭൂനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് മാണി

Latest News

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies