ചൈന ഗാൽവൻ അതിർത്തിയിൽ അക്രമം അഴിച്ചു വിട്ടത് ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാനാണെന്ന് ചൈനീസ് പാർട്ടിയിൽ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട കൈ ഷിയ. സ്വന്തം നിലപാടും അധികാരവും ശക്തിപ്പെടുത്തുന്നതിനായി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് മറ്റു രാജ്യങ്ങൾക്കെതിരെ അക്രമം അഴിച്ചു വിടുക പതിവാണെന്ന് സെൻട്രൽ പാർട്ടി സ്കൂളിലെ മുൻ പ്രൊഫെസ്സറായിരുന്ന കൈ ഷിയ വ്യക്തമാക്കി.
ചൈനീസ് പൊതുജനങ്ങളുടെ ശ്രദ്ധ ആഭ്യന്തര, സാമ്പത്തിക, സാമൂഹിക കാര്യങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള വഴികളെക്കുറിച്ച് പ്രസിഡന്റ് ഷി ജിൻപിങ് ചിന്തിച്ചതിന്റെ ഫലമാണ് ഇന്ത്യ- ചൈന ഏറ്റുമുട്ടലെന്ന് അവർ പറഞ്ഞു.4 വർഷത്തോളം ചൈനയുടെ എലൈറ്റ് സെൻട്രൽ പാർട്ടി സ്കൂളിൽ പ്രഫസ്സറായിരുന്നു കൈ ഷിയ. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങിനെ ‘മാഫിയ ബോസ് ‘ എന്ന് വിശേഷിപ്പിക്കുന്ന സയ് ഷിയയുടെ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് ഷിയയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.













Discussion about this post