മോസ്കോ : റഷ്യയിലെ പ്രതിപക്ഷ നേതാവായ അലക്സി നാവൽനി വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.ഇക്കാര്യം അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് കിറ യാമിഷ് സ്ഥിരീകരിച്ചു.വ്ലാദിമിർ പുടിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയാണ് 44 വയസ്സുകാരനായ അലക്സി നാവൽനി.
മോസ്കോയിൽ നിന്നും മടങ്ങവേ വിമാനത്തിൽ വച്ചാണ് അലക്സിയ്ക്ക് വിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്.രാവിലെ അദ്ദേഹം കുടിച്ച ചായയിൽ നിന്നാവാം വിഷബാധയേറ്റത് എന്ന് അധികൃതർ സംശയിക്കുന്നു.ചൂടുള്ള ചായയോടൊപ്പം അകത്തു ചെന്ന വിഷം, വേഗത്തിൽ ശരീരം വലിച്ചെടുത്തുവെന്നാണ് ഡോക്ടർമാരുടെ ഭാഷ്യം.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.











