ഡൽഹി : ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ച് കോടതി. എന്നാൽ, തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൺ മറുപടി നൽകി.പ്രശാന്ത് ഭൂഷണ് പ്രസ്താവന പിൻവലിക്കാൻ കോടതി നൽകിയത് രണ്ട് ദിവസത്തെ സമയമാണ്.ഇത് അവസാനിക്കുന്ന പക്ഷം തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചേക്കും. നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രശാന്ത് ഭൂഷണെതിരെ നിയമ നടപടികൾ എടുക്കരുതെന്ന് അറ്റോർണി ജനറൽ കെ വേണുഗോപാൽ കോടതിയോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ ജനാധിപത്യമില്ലായ്മയും ജുഡീഷ്യറി അഴിമതിയും ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണല്ലെന്നും ജഡ്ജിമാർ തന്നെ കോടതിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി. തെറ്റ് തിരിച്ചറിയാൻ തയ്യാറായാൽ നടപടിയെടുക്കേണ്ട ആവശ്യം വരില്ലെന്നാണ് ഇതിനുള്ള മറുപടിയായി കോടതി പറഞ്ഞത്. പ്രശാന്ത് ഭൂഷൺ ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുതെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി കൂട്ടിച്ചേർത്തു.
Discussion about this post