രണ്ട് കോവിഡ് വാക്സിനുകളുടെ പരീക്ഷണങ്ങളിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ.രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട ക്ലിനിക്കൽ ട്രയലുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അമേരിക്കൻ കമ്പനിയായ നോവാവാക്സുമാണ് ഇരു വാക്സിനുകളും വികസിപ്പിച്ചെടുക്കുന്നത്.ഈ ആഴ്ച അവസാനത്തോടുകൂടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ രണ്ടാംഘട്ട ട്രയലുകൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോക്ടർ ബൽറാം ഭാർഗവ വെളിപ്പെടുത്തി.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിൻ ഒന്നാംഘട്ട ട്രയലുകളിലാണെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post