ഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് ഷെല്‍ കമ്പനികള്‍ വഴി രണ്ടുകോടി രൂപ കൈമാറ്റം ചെയ്ത കേസില്‍ രണ്ടു വ്യവസായികൾ അറസ്റ്റിൽ. മുകേഷ് കുമാര്‍, സുധാന്‍ഷു ബന്‍സല്‍ എന്നിവരെ ഡല്‍ഹി പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിംഗ് ആണ് അറസ്റ്റ് ചെയ്തത്.
2014-ല്‍ നാല് ഷെല്‍ കമ്പനികള്‍ വഴിയാണ് പ്രതികള്‍ ആം ആദ്മി അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്ന് പോലീസ് പറഞ്ഞു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഓഫീസില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.
Discussion about this post