ന്യൂഡൽഹി : വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. “മംഗളകരമായ ഗണേഷ് ചതുർത്ഥി ആശംസകൾ.ഭഗവാൻ ഗണേശന്റെ അനുഗ്രഹം എന്നും നമ്മോടൊപ്പം ഉണ്ടാകട്ടെ.എല്ലായിടത്തും സന്തോഷവും സമ്പൽ സമൃദ്ധിയും നിറയട്ടെ” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുർത്ഥി അഥവാ അത്ത ചതുർത്ഥി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ചടങ്ങുകളോടെയാണ് ഈ ദിവസം ആഘോഷിക്കാറുള്ളത്.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്.
Discussion about this post