വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്വയമേ പിൻമാറി ഇന്ത്യൻ സൂപ്പർതാരം ജെമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യയിൽ തന്നെ തുടരുമെന്ന് ബ്രിസ്‌ബേൻ ഹീറ്റ് വ്യക്തമാക്കി. വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയ്‌ക്കൊപ്പം നിൽക്കാൻ അനുവദിക്കണമെന്ന ജെമീമയുടെ അഭ്യർത്ഥന ഫ്രാഞ്ചൈസി അംഗീകരിക്കുകയായിരുന്നു.
സ്മൃതിയുടെ വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് ജെമീമയുടെ ഈ തീരുമാനം. ജെമീമയ്ക്കും ഏറെ വെല്ലുവിളി ഉള്ള സമയമാണെന്നും ജെമീമയുടെ ഹൃദയത്തിൽ നിന്നുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും ഹീറ്റ് സിഇഒ വ്യക്തമാക്കി. ജെമീമയുടെ ഈ തീരുമാനത്തെ പാടിപ്പുകഴ്ത്തുകയാണ് ആരാധകർ. സുഹൃത്തിനെ കൂടപ്പിറപ്പ് പോലെ കാണുന്ന ജെമീമ നല്ല ഹൃദയത്തിന് ഉടമയാണെന്നും സ്മൃതിയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം അഭിമാനിക്കാൻ എന്നും ആരാധകർ പറയുന്നു.
സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാശ് മുച്ഛലിന്റെയും മഹാരാഷ്ട്രയിൽ വച്ച് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവച്ചിരുന്നു.ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ വിവാഹം മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. എന്നാൽ പലാശിന്റെ വഴിവിട്ട ജീവിതമാണ് വിവാഹം മാറ്റിവയ്ക്കാൻ കാരണമായതെന്നാണ് അഭ്യൂഹം. മേരി ഡി കോസ്റ്റയെന്ന യുവതിയുമായി പലാശ് നടത്തിയ ചാറ്റുകൾ സോഷ്യൽമനീഡിയയിലൂടെ പുറത്ത് വന്നിരുന്നു.













Discussion about this post