Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജാക്കറ്റിൽ ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും ഇസ്ലാമിക് സ്റ്റേറ്റ് പതാകയും; സ്വാതന്ത്ര്യ ദിനത്തിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ഡൽഹിയിൽ പിടിയിലായ അബു യൂസഫ്

by Brave India Desk
Aug 23, 2020, 03:36 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: ഡൽഹി പൊലീസ് വെള്ളിയാഴ്ച പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹമ്മദ് മുസ്താകീമെന്ന അബു യൂസഫ് ഖാന്റെ വീട്ടില്‍ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കളും ചാവേർ സ്ഫോടനത്തിനുപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റും കണ്ടെത്തി. ഇയാളുടെ വീട്ടിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് പതാകയും നിരവധി രഹസ്യ രേഖകളും പിടികൂടിയിട്ടുണ്ട്.

Balrampur: Incriminating materials recovered from the residence of ISIS operative Abu Yusuf who was arrested yesterday in Delhi. pic.twitter.com/GiKPsoM7Dg

— ANI UP/Uttarakhand (@ANINewsUP) August 23, 2020

Stories you may like

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഉത്തര്‍പ്രദേശിലെ ബലരാംപുര്‍ സ്വദേശിയായ  അബു യൂസഫ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 15 കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഐഇഡികളാക്കി മാറ്റിയ രണ്ടു പ്രഷര്‍ കുക്കറുകള്‍,ഒരു കൈത്തോക്ക് എന്നിവ കണ്ടെടുത്തിരുന്നു.

ഇയാള്‍ സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ ശക്തമായ സുരക്ഷയെ തുടര്‍ന്ന് ഉദ്യമത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ഡൽഹി പൊലീസ് അറിയിച്ചു. തനിച്ചുളള ആക്രമണം നടത്തുന്നതിന് മുമ്പായി ഇയാള്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറയുന്നു.

‘വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ക്ക് ഐഎസ് ബന്ധമുളളതായും ഐഎസ് കമാന്‍ഡര്‍മാരുമായി നേരിട്ട് ബന്ധമുളളതായും കണ്ടെത്തി.’ ഡൽഹി ഡിസിപി എസ് ഖുശ്വാഹ പറഞ്ഞു.

ഇയാൾ  തനിച്ചാണോ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്, രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ പങ്കാളികളാരെങ്കിലുമുണ്ടോ എന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അബു യൂസഫ് അറസ്റ്റിലായതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബൽറാംപുരിലേക്ക് പോയിരുന്നു. ഗ്രാമത്തിലെ ശ്മശാനത്തില്‍ ഐഇഡികള്‍ ഉപയോഗിച്ച് ഇയാള്‍ പരീക്ഷണം നടത്തിയിരുന്നതായി സൂചനയുണ്ട്. പോലീസ് കണ്ടെടുത്ത ഐഇഡികൾ സ്‌ഫോടനം നടത്താന്‍ പൂര്‍ണസജ്ജമായിരുന്നുവെന്നും ടൈമര്‍ സജീവമാക്കേണ്ട ആവശ്യകത മാത്രമേ ഉണ്ടായിരുന്നുളളൂവെന്നുമാണ് വിവരം.

ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബെംഗളുരുവില്‍ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിറകേയാണ് ഡല്‍ഹിയില്‍ വെച്ച് അബു യൂസഫ്  പിടിയിലാകുന്നത്. അതേസമയം ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ തിരച്ചില്‍ നടത്താനായി എന്‍എസ്ജി കമാന്‍ഡോകളെയും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags: I S TerroristAbu Yusuf
Share8
Tweet
SendShare

Latest stories from this section

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

Latest News

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies