മുംബൈ: വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും ഉയര്‍ച്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 455 പോയിന്റ് ഉയര്‍ന്ന് 26,170.39 പോയന്റിലെ ത്തി. നിഫ്റ്റി 7,930.80 പോയന്റിലാണ് വ്യാപാരം നടക്കുന്നത്.
പ്രമുഖ ആഗോള സൂചികകളില്‍ ചൈനയുടെ ഷാങ്ഹായ് കോമ്പസിറ്റ് 1.06 ശതമാനവും ഹോങ്കോങ്ങിലെ ഹാങ്‌സെങ് 2.24 ശതമാനവും സിംഗപ്പൂര്‍ സ്‌ട്രെയ്റ്റ് ടൈംസ് 2.01 ശതമാനവും ജപ്പാനിലെ നിക്കേയി 1.07 ശതമാനവും നേട്ടത്തിലാണ്.
ബുധനാഴ്ച സെന്‍സെക്‌സ് 317.72 (25,714.66) പോയിന്റ് നഷ്ടത്തിലും എന്‍.എസ്.ഇ നിഫ്റ്റി 88.85 (7791.85) പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 66.05 രൂപയാണ്.
Discussion about this post