കൊച്ചി: എറണാകുളം മഞ്ഞുമലില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ യുപി പൊലീസിന്റെ സഹായം തേടി കേരളാ പൊലീസ്. മൂന്ന് പ്രതികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്. ഇവർ യുപിയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ഇതിനായി കേരളാ പൊലീസ് യുപി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ഷാഹിദ്, ഫര്‍ഹാദ് ഖാന്, ഹനീഫ എന്നീ മൂന്ന് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്.
തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post