ചെന്നൈ : മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ.അണ്ണാമലൈ ബിജെപിയിലേക്ക്. തമിഴ്നാട്ടിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കർണാടകക്കാരുടെ സ്വന്തം സിങ്കമായ കെ.അണ്ണാമലൈയുടെ ഈ നീക്കം.പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരവാണ് തന്നെ ബിജെപിയിൽ ചേരാനുള്ള തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്‌ദത്തോളം കർണാടകയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്നതാണ് തനിക്കു താല്പര്യമെന്ന് വ്യക്തമാക്കി 2019 ലാണ് സർവീസിൽ നിന്ന് രാജിവെച്ചത്.ഇന്ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അണ്ണാമലൈയ്ക്ക് പാർട്ടിയുടെ അംഗത്വം കൈമാറും.താനൊരു ദേശീയ വാദിയാണെന്നും തമിഴ്നാടിനു പുതിയ കാഴ്ചപ്പാടുകൾ നൽകാൻ ബിജെപിയ്ക്ക് കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കെ.അണ്ണാമലൈ പറഞ്ഞു
Discussion about this post