ഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. പുതിയ മദ്യനയം വന്നപ്പോള്‍ ജോലി നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വിധിപറയാന്‍ മാറ്റി.
ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ നല്‍കൂവെന്ന് സര്‍ക്കാരിനു പിടിവാശിയെന്തിനെന്നു സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ഹോട്ടലുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിക്രംജിത് സെന്നും ജസ്റ്റിസ് ശിവകീര്‍ത്തി സിങ്ങും ഉള്‍പ്പെട്ട ബെഞ്ചിന്റെ പരാമര്‍ശം.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക മദ്യനയത്തിന്റെ ലക്ഷ്യമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുമാത്രം ബാര്‍ ലൈസന്‍!സ് അനുവദിച്ചത് ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കാനാണെന്ന ബാറുടമകളുടെ വാദം കോടതി തള്ളി. പൊതുസ്ഥലങ്ങളില്‍ മദ്യപാനം നിയന്ത്രിക്കുകയാണു മദ്യനയത്തിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ല. ബാറുടമകളുടെ വാദം സര്‍ക്കാരിന്റെ വായില്‍ തിരുകാന്‍ ശ്രമിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
Discussion about this post