തിരുവനന്തപുരം: കെ എ എസ്( കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഓപ്പൺ മെറിറ്റിൽ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സർക്കാർ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.
ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാൽ സ്ട്രീം മൂന്നിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. അന്തിമ പരീക്ഷാ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 20,21 തീയതികളിൽ അന്തിമ പരീക്ഷ നടക്കും.
നൂറ് മാർക്ക് വീതമുളള മുന്ന് പേപ്പറുകളാകും അന്തിമ പരീക്ഷയിൽ ഉണ്ടാവുക. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പി എസ് സി നടത്തിയ കെ എ എസ് പരീക്ഷയുടെ ഒന്നാം ഘട്ടം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്നത്.












