ടോക്കിയോ : ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.ജപ്പാനിലെ ദേശീയ മാധ്യമമായ എൻഎച്ച്കെയും മറ്റു പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജിയുടെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇന്ന് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.അൾസർ രോഗം ഗുരുതരമായതിനെ തുടർന്ന് കുറെ നാളുകളായി ചികിത്സയിലാണ് അദ്ദേഹം.
ഈ മാസത്തിൽ തുടർച്ചയായി രണ്ട് തവണ ജപ്പാൻ പ്രധാനമന്ത്രി ടോക്കിയോയിലെ ആശുപത്രി സന്ദർശിച്ചത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. തന്റെ ആരോഗ്യനില സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന നിർബന്ധമുള്ളതിനാലാണ് അദ്ദേഹം രാജി വെക്കാനൊരുങ്ങുന്നതെന്നാണ് സൂചനകൾ.ഷിൻസോ ആബെയുടെ പ്രധാനമന്ത്രിയായിരിക്കാനുള്ള കാലാവധി അവസാനിക്കുന്നത് 2021 സെപ്റ്റംബറിലാണ്.








Discussion about this post