ബംഗളൂരു : പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു. ഹൃദയാഘാതമാണ് 79കാരനായ റായുടെ മരണകാരണമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ പരിശീലന രംഗത്ത് സംഭാവനകൾ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ ദ്രോണാചാര്യ പുരസ്കാരത്തിന് തെരഞ്ഞെടുത്തിരുന്നു.ഇന്ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി അദ്ദേഹത്തിന് പുരസ്കാരം സമർപ്പിക്കാൻ ഇരിക്കേയാണ് റായിയുടെ മരണം. അശ്വിനി നാച്ചപ്പ, എം.കെ ആശ, ഒളിമ്പ്യൻ വന്ദന റാവു, ഹെപ്റ്റാത്തലറ്റ് പ്രമീള അയ്യപ്പ തുടങ്ങിയവർ പുരുഷോത്തം റായിയുടെ ശിഷ്യഗണങ്ങളിൽ ഉൾപ്പെടുന്നു.1988-ലെ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പ്, 1999 സാഫ് ഗെയിംസ് എന്നിവയിൽ ഇന്ത്യയുടെ പരിശീലകനായിരുന്നു.
Discussion about this post