ന്യൂഡൽഹി : ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി നൽകി കേന്ദ്രസർക്കാർ.ഇതേ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.മുമ്പ് പാക്ക് ചെയ്ത ഭക്ഷണങ്ങളും ശീതള പാനീയങ്ങളുമായിരിക്കും വിമാനത്തിൽ വിതരണം ചെയ്യാൻ അനുവദിക്കുക.രാജ്യാന്തര സർവീസുകളിൽ ചൂടുള്ള ഭക്ഷണം വിതരണം ചെയ്യാനും അനുമതിയുണ്ട്.കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതുവരെ കുടിവെള്ളം മാത്രമാണ് വിമാനങ്ങളിൽ യാത്രക്കാർക്ക് നൽകിയിരുന്നത്.
ഇന്ന് പുറത്തു വിട്ട മാർഗനിർദേശങ്ങൾ അനുസരിച്ച് ഓരോ തവണ ഭക്ഷണം വിതരണം ചെയ്ത് കഴിയുമ്പോഴും വിമാനത്തിലെ ജീവനക്കാർ പുതിയ സെറ്റ് കയ്യുറകൾ ധരിക്കണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസബിൾ പ്ലേറ്റ്, ട്രേ എന്നിവയായിരിക്കും വിമാനങ്ങളിൽ ഉപയോഗിക്കുക.വിമാനത്തിലെ സിനിമ സ്ക്രീനുകളും ഇനി മുതൽ പ്രവർത്തിക്കും.ഒറ്റത്തവണ ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ഹെഡ്ഫോണുകളായിരിക്കും യാത്രക്കാർക്ക് നൽകുക.
Discussion about this post