കണ്ണൂര്‍ : നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു. ഇന്നു പുലര്‍ച്ച ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറുണ്ടായി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റെ കണ്ണൂര്‍ പള്ളിയാന്മൂലയിലെ വീടിനുനേരെയാണു ഇന്നു പുലര്‍ച്ചെ ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കില്ല.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയിലും 13 ഓളം കേസുകളാണ് ഇവിടെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ താളിക്കാവിലും പള്ളിക്കുന്നിലും ഇന്നലെ ബോംബേറുണ്ടായിരുന്നു. കണ്ണൂര്‍ അഴീക്കോട്ട് സിപിഎം അനുഭാവികളായ പതിനൊന്നുപേരുടെ വീടുകള്‍ക്ക് േനരെയാണ് ആക്രമണമുണ്ടായത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ രണ്ട് സിപിഎം പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവോണ ദിവസമാണ് ബിജെപി-സിപിഎം സംഘര്‍ഷങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. തൃശൂരില്‍ കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് ബിജെപി ബൂത്ത് കമ്മിറ്റി സെക്രട്ടറി കാട്ടൂര്‍ വീട്ടില്‍ അഭിലാഷ് വെട്ടേറ്റും കാസര്‍കോട് രാജപുരം കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണംകയത്തെ സി. നാരായണന് കുത്തേറ്റുമാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് ഇരു സ്ഥലങ്ങളിലും ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Discussion about this post