ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്വാമയിൽ ശക്തമായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് പൊലീസും സുരക്ഷാ സേനയും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യവും സി ആർ പി എഫും കശ്മീർ പൊലീസും ചേർന്ന പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർത്തു. തുടർന്ന് നടന്ന ശക്തമായ ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെടുകയായിരുന്നു.








