ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം പിറന്നാൾ വൻ ആഘോഷമാക്കാൻ പദ്ധതിയിട്ട് ബിജെപി.സെപ്റ്റംബർ 17 നാണ് പ്രധാനമന്ത്രിയുടെ പിറന്നാൾ. ആയതിനാൽ, സെപ്റ്റംബർ 14 മുതൽ 20 വരെ ‘സേവാ സപ്താഹ്’ ആയി ആചരിക്കാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഒരുപാടാളുകൾ പിറന്നാളാഘോഷത്തിന്റെ പേരിൽ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ‘സേവാ സപ്താഹ്’ ആചരിക്കാമെന്ന തീരുമാനം ഭാരതീയ ജനതാ പാർട്ടിയെടുത്തത്.
സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ രാജ്യമെമ്പാടുമുള്ള പാർട്ടി നേതാക്കൾ വിവിധ സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കും.സേവാ സപ്താഹിന്റെ ഭാഗമായി പാർട്ടി മാസ്ക്കുകളും സാനിറ്റൈസറുകളും മരുന്നുകളും വിതരണം ചെയ്യും.മാത്രമല്ല, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.ഈ പദ്ധതികൾ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അവലോകനം ചെയ്തു വരികയാണ്.
Discussion about this post