ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി ആർമി ആശുപത്രി മെഡിക്കൽ റിപ്പോർട്ട്. അദ്ദേഹം ഡീപ് കോമയിലാണെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പിന്നീട് അണുബാധ ശ്വാസകോശത്തെ ബാധിച്ചതോടെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
Discussion about this post