തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കൂടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും. മഹാമാരിക്കിടയിലും, സന്തോഷകരമായ ഓണം ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് സമ്പദ്ഘടനെയ ബാധിച്ചു. നവകേരളം സൃഷ്ടിക്കാനുള്ള ശ്രമം മുന്നേറുമ്പോഴാണ് മഹാമാരി വന്നതെന്നും അദ്ദേഹം പറഞ്ഞു. 86 ലക്ഷം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഓണക്കാലത്തും കിറ്റ് വിതരണം ചെയ്തു. അടുത്ത നാല് മാസക്കാലം കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പെൻഷൻ 100 രൂപ വീതം വർധിപ്പിക്കും. ആവശ്യം വന്നാൽ 100 ദിവസത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കി മാറ്റും. 2021 ജനുവരിയിൽ സ്കൂൾ തുറക്കാനാകുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 41 കിഫ്ബി പദ്ധതികൾ നവംബറിനുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post