ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മഷ്തിഷ്കാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ഡീപ് കോമയിലേക്ക് പോയ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. മകൻ അഭിജിത് മുഖർജിയാണ് മരണ വിവരം അറിയിച്ചത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദും, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവർ പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ചു.
പരേതയായ സുവ്ര മുഖർജിയാണ് ഭാര്യ. അഭിജിത് മുഖർജി, ശർമ്മിഷ്ഠ മുഖർജി, ഇന്ദ്രജിത് മുഖർജി എന്നിവർ മക്കളാണ്.
പ്രതിഭ പാട്ടീൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2012 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്. 1935 ഡിസംബർ 11 നായിരുന്നു ജനനം.
Discussion about this post