ലഡാക്ക് : യഥാർഥ നിയന്ത്രണരേഖയ്ക്ക് ചുറ്റും സൈനിക വിന്യാസം ഇരട്ടിയാക്കി ഇന്ത്യൻ സൈന്യം.ചൈനയുമായി അതിർത്തി പങ്കിടുന്ന പാൻഗോങ്സോ തടാകത്തിന് ചുറ്റും കനത്ത ജാഗ്രതയിലാണ് സൈനികർ.
തന്ത്രപ്രധാനമായ മേഖലകളിൽ ഇന്ത്യ സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. മിനിഞ്ഞാന്ന് രാത്രി പ്രശ്നമുണ്ടായ കിഴക്കൻ ലഡാക്കിലെ തടാകത്തിന്റെ തെക്കേ തീരം ശക്തമായ നിരീക്ഷണത്തിലാണ്.സ്റ്റാറ്റസ് ക്വോയിൽ മാറ്റം വരുത്താനുള്ള ചൈനീസ് പട്ടാളക്കാരുടെ പ്രകോപനപരമായ ശ്രമത്തെ ഇന്ത്യൻ പട്ടാളക്കാർ എതിർത്തതിനെ തുടർന്ന് ഞായറാഴ്ച രാത്രി കനത്ത സംഘർഷമാണ് ഉണ്ടായത്.ഇക്കാരണത്താലാണ് തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചതെന്ന് കരസേനാ വക്താവ് കേണൽ അമൻ ആനന്ദ് വെളിപ്പെടുത്തി.
Discussion about this post