അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍. രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. നേരത്തെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി ഗുരുതാവസ്ഥയിലാകുകയായിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ മുന്‍ രാഷ്ട്രപതിക്ക് അന്ത്യോപചാരം അര്‍പ്പിച്ചു.
Discussion about this post