കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.കാസർഗോഡ് സ്വദേശി അബ്ദുൾ മജീദിൽ നിന്നാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്.937 ഗ്രാം സ്വർണമാണ് അബ്ദുൽമജീദിന്റെ കൈവശമുണ്ടായിരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ പ്രതികളെ പിടികൂടുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് തുടരുകയാണ്. അടിവസ്ത്രത്തിലും ദേഹത്തുമൊളിപ്പിച്ചും കുഴമ്പു രൂപത്തിലാക്കിയുമാണ് സ്വർണം കടത്താൻ ശ്രമിക്കുന്നത്.
Discussion about this post