ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കൾക്കു നേരെ കവർച്ചാ സംഘത്തിന്റെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേസ് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചിട്ടുണ്ടെന്നും ഡിജിപിയോട് എത്രയും പെട്ടെന്ന് തന്നെ കുറ്റവാളികളെ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമരീന്ദർ സിംഗ് ട്വിറ്ററിൽ കുറിച്ചു.
കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് പഞ്ചാബിലെ പത്താൻക്കോട്ടിൽ വെച്ച് സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കൾക്കു നേരെ കവർച്ചാ സംഘത്തിന്റെ ആക്രമണമുണ്ടാവുന്നത്.ആക്രമണത്തിൽ, താരത്തിന്റെ അമ്മാവൻ കൊല്ലപ്പെട്ടിരുന്നു. കുടുംബത്തിലെ മറ്റു അംഗങ്ങൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
Discussion about this post