തിരുവനന്തപുരം : ജോസ്.കെ.മാണി വിഭാഗത്തിന് മുന്നിൽ കോൺഗ്രസ് വാതിൽ കൊട്ടിയടച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.യു.ഡി.എഫ് ഘടക കക്ഷികളുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും, അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും രാമചന്ദ്രൻ വെളിപ്പെടുത്തി.
രണ്ടില ചിഹ്നം അനുവദിച്ചു കിട്ടിയ സാഹചര്യത്തിലാണ് യുഡിഎഫിൽ മണി വിഭാഗത്തിന്റെ കാര്യത്തിൽ തിരക്കിട്ട പുനരാലോചന.ഘടകകക്ഷികളും ജോസ്.കെ.മാണി വിഭാഗത്തെ മുന്നണിയിൽ നിലനിർത്തണമെന്നാണ് ആവശ്യപ്പെടുന്നത്.എന്നാൽ, യോഗത്തിനു ശേഷം മാത്രമേ ഇനി നിലപാട് വ്യക്തമാക്കൂ എന്നാണ് മുസ്ലിംലീഗ് പ്രഖ്യാപിച്ചത്.












