ചേര്‍ത്തല: കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം യൂണിയന്റെ 161 ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നുമണിയ്ക്ക് എത്തുന്ന ഉമാഭാരതി വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിക്കും.
കണിച്ചുകുളങ്ങര സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 3.30ന് നടക്കുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ തിരുവാതിര ദീപംതെളിക്കും. യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ ജയന്തി സന്ദേശം നല്‍കും. യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍. ബാബു മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. പ്രിയേഷ്‌കുമാര്‍ നിര്‍വഹിക്കും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍,യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് എസ്. രാജേഷ്, സെക്രട്ടറി ടി. സുനില്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് എല്‍. പുരുഷാമണി, സെക്രട്ടറി തങ്കമണി ഗൗതമന്‍, എംപ്ലോയീസ് ഫോറം യൂണിയന്‍ പ്രസിഡന്റ് കെ. കുശലകുമാര്‍, ബാലജനയോഗം കോഓര്‍ഡിനേറ്റര്‍ എ.പി. ബാബു, പെന്‍ഷനേഴ്‌സ് ഫോറം യൂണിയന്‍ കണ്‍വീനര്‍ മഹിയപ്പന്‍ കമ്പോളത്ത് എന്നിവര്‍ സംസാരിക്കും. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ സ്വാഗതവും യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ. പുരുഷോത്തമന്‍ നന്ദിയും പറയും. തുടര്‍ന്ന് മൂവായിരം വനിതകള്‍ പങ്കെടുക്കുന്ന മെഗാ ജയന്തി തിരുവാതിരയും നടക്കും.
Discussion about this post