കമ്പോഡിയയിലെ പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖമർ റൂഷ് ഭരണകാലത്തെ കൂട്ടക്കുരുതിയുടെ മുഖ്യസൂത്രധാരനായിരുന്ന കോമ്രേഡ് ഡച്ച് അന്തരിച്ചു.കോമ്രേഡ് ഡച്ച് എന്നറിയപ്പെടുന്ന കെയ്ങ് ഗെക് ഇവ് വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണപ്പെട്ടത്.ടുവോൾ സ്ലെങിലെ കുപ്രസിദ്ധ തടവറയുടെ മേധാവിയായിരുന്ന കെയ്ങിന് മരിക്കുമ്പോൾ 77 വയസായിരുന്നു.ഏകാധിപതിയായിരുന്ന പോൾ പോട്ടിന്റെ വലംകൈയായിരുന്നു ഡച്ച്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരത്തിലധികം നിരപരാധികളെ കൊന്നു തള്ളാൻ മേൽനോട്ടം നൽകിയത് ഗണിത അധ്യാപകനായിരുന്ന കെയ്ങ് ഗെക് ഇവ് ആയിരുന്നു.എസ് -21 എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന കോമ്രേഡ് ഡച്ച് അക്കാലത്തെ കുരുതികൾക്ക് വിചാരണയ്ക്കു വിധേയനാവുകയും ചെയ്തു.2010-ൽ ഇയാൾ കുറ്റക്കാരനാണെന്ന് ഐക്യരാഷ്ട്ര സംഘടന കണ്ടെത്തിയിരുന്നു. കോമ്രേഡ് ഡച്ച് സമർപ്പിച്ച അപ്പീൽ തള്ളി 2012-ൽ ജീവപര്യന്തം ശിക്ഷ നൽകുകയും ചെയ്തു.
Discussion about this post