ഡല്‍ഹി : ഗുജറാത്തിലെ അക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ റേഡിയോ സംവാദ പരിപാടിയായ മന്‍ കീ ബാതിലൂടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പട്ടേല്‍ സംവരണ സമരത്തിലുണ്ടായ അക്രമത്തെ അപലപിച്ചാണ് മോദി സംസാരിച്ചത്.ഗാന്ധിയുടേയും പട്ടേലിന്റെയും നാട്ടില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. സംവരണമല്ല മറിച്ച് വികസനമാണ് ആവശ്യമെന്നും മോദി അറിയിച്ചു.ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കില്ല എന്നും സംവാദത്തിലൂടെ മോദി അറിയിച്ചു.കര്‍ഷകരുമായി ധാരണയിലെത്തിയ ശേഷമേ ഇതുമായി മുമ്പോട്ട് പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.13 കേന്ദ്ര നിയമങ്ങളെ ഭൂമി ഏറ്റെടുക്കല്‍ നിയമ പരിധിയിലേയ്ക്ക് കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post