ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വി.കെ ശശികലയുടെ 300 കോടിയോളം വരുന്ന വസ്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ശശികലയുടെ ജയിൽമോചനത്തിനായുള്ള നടപടികൾ പുരോഗമിക്കവെയാണ് പോയസ് ഗാർഡനിലുൾപ്പെടെ വാങ്ങിയ 65 ആസ്തികൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത് .ശശികല രാഷ്ട്രീയത്തിലിറങ്ങുന്നത് തടയാനുള്ള നീക്കമാണിതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും മന്നാർഗുഡി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
വേദനിലയത്തിനു സമീപത്തായി ശശികല പണികഴിപ്പിക്കുന്ന ബംഗ്ലാവ്, ചെന്നൈയിൽ ഉൾപ്പെടെയുള്ള 200 ഏക്കറോളം ഭൂമി എന്നിവയും ആദായനികുതിവകുപ്പ് പൂർണമായി പിടിച്ചെടുത്തിട്ടുണ്ട്.അനധികൃത സ്വത്ത് സമ്പാദന കേസിന്റെ ശിക്ഷ അവസാനിച്ച് ഫെബ്രുവരിയിൽ ശശികല പുറത്തിറങ്ങാനിരിക്കെയാണ് ഈ നടപടി.ഇതിനുപിന്നിൽ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഭയപ്പെടുന്ന ഇപിഎസ്, ഒപിഎസ് നേതൃത്വമാണെന്ന് മന്നാർഗുഡി കുടുംബം ആരോപിച്ചു.
Discussion about this post