മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയുടെ വീട്ടിൽ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി)യുടെ പരിശോധന. റിയയുടെ മുംബൈയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
റിയക്ക് ലഹരി മരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്.
നേരത്തെ എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരന് ഷോവിക് ചക്രവര്‍ത്തിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
താന്‍ ഒരിക്കല്‍ പോലും മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും താന്‍ വിലക്കിയിരുന്നുവെന്നും റിയ ചക്രവര്‍ത്തി പറഞ്ഞിരുന്നു.
Discussion about this post