പത്തനംതിട്ട : വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റുമോർട്ടം ആരംഭിച്ചു.ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. സബ്ഡിവിഷണൽ മജിസ്ട്രേറ്റ്, സബ് കളക്ടർ, സിബിഐ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്.
മുമ്പ് നടത്തിയ ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടത്തിലും രേഖപ്പെടുത്താത്ത കൂടുതൽ മുറിവുകൾ ഇന്ന് നടത്തിയ ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്.ഈ മുറിവുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്മോർട്ടം ടേബിളിലാണ് മത്തായിയുടെ പോസ്റ്റ്മോർട്ടം നടക്കുന്നത്.പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ കുടപ്പനക്കുന്ന് പള്ളിയിൽ മത്തായിയുടെ മൃതശരീരം അടക്കം ചെയ്യും.












