ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ മുൻ കാമുകി റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയക്ക് നിർദ്ദേശം ലഭിച്ചു. ലഹരികടത്തിന് പണ കൈമാറിയതിന് തെളിവ് കിട്ടിയതായിട്ടാണ് വിവരം.
വെള്ളിയാഴ്ച റിയയുടെ സഹോദരൻ ഷൗവികിനെയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാന്റയെയും അറസ്റ്റ് ചെയതിരുന്നു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇരുവരുടെയും വീട്ടിൽ വെള്ളിയാഴ്ച രാവിലെ എൻസിബി റെയ്ഡും നടത്തിയിരുന്നു.
Discussion about this post