ഇസ്ലാമബാദ് : ഭീകരരെ മനം മാറ്റാനുള്ള പാകിസ്ഥാന്റെ ഡീറാഡിക്കലൈസേഷൻ ക്യാമ്പുകളിൽ ക്ലാസ്സ് എടുക്കുന്നത് ജമാഅത്തെ ഇസ്ലാമി പോലുള്ള ഭീകര സംഘടനകളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭീകരവാദികൾക്ക് മനംമാറ്റത്തിന് അവസരം നൽകാനെന്ന പേരിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ, തീവ്ര ഇസ്ലാമികതയുടേയും മധുര രാഷ്ട്രത്തിന്റെ പ്രാധാന്യത്തിന്റെയും പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ബലൂചിസ്താൻ മേഖലയിലാണ് ഇത്തരം ക്യാമ്പുകൾ അധികവും സ്ഥിതിചെയ്യുന്നത്.ബലൂച് വംശീയതയുടെ വേരുകൾ അറുത്തു മാറ്റുകയും ഇസ്ലാമിക മതരാഷ്ട്രത്തിന്റെയും ഭീകരവാദത്തിന്റെയും പാഠങ്ങളിലൂടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി മൗലികവാദികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് ഉപയോഗിക്കുകയുമാണ് ക്യാമ്പുകളിൽ നടന്നു വരുന്നത്.ഇതു സംബന്ധിച്ച രേഖകൾ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് പുറത്തു വിട്ടിട്ടുണ്ട്.
2018-ലാണ് പാകിസ്ഥാൻ ഇത്തരം പുനരധിവാസ ക്യാമ്പുകൾ ആരംഭിക്കുന്നത്.ലഫ്റ്റനന്റ് ജനറൽ അസീം സലീം ബജ്‌വയായിരുന്നു ഇത്തരം ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തിരുന്നത്.നാലു രാജ്യങ്ങളിലായി 99 കമ്പനികൾ സ്വന്തം പേരിലുള്ള സലീം ബജ്‌വ, പാക്കിസ്ഥാനിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളാണ്.












