മലപ്പുറം : പൊന്നാനിയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും കാണാതായി. എടമുട്ടം ഭാഗത്താണ് ബോട്ട് ഉള്ളത്. ബോട്ട് കടലിൽ മുങ്ങി കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ അയച്ച സന്ദേശം തീരസംരക്ഷണ സേനയ്ക്ക് ലഭിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്.എട്ടു മണിക്കൂറായി ഇവർക്കായി തിരച്ചിൽ നടക്കുകയാണ്. കനത്തമഴയുള്ള കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതിനാൽ ഇതുവരെയും ബോട്ട് കണ്ടെത്താനായിട്ടില്ല.പുലർച്ചെ നാലുമണി വരെ ആശയവിനിമയം സാധ്യമായിരുന്നെങ്കിലും അതിനു ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
Discussion about this post