ഗാൽവാൻ: ഗാൽവാനിൽ ഇന്ത്യ ചൈന സംഘർഷം തുടരുന്നതിനിടെ ഭീഷണിയുമായി ചൈന വീണ്ടും രംഗത്ത്.പ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നാണ് ചൈനയുടെ ഭീഷണി.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ടൈസ് പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യക്ക് താക്കീതിന്റെ സ്വരത്തിലുള്ള ചൈനയുടെ പ്രതികരണം.
ഇന്ത്യയുമായുള്ള അതിർത്തി യുദ്ധം ആഗ്രഹിക്കുന്നില്ല.എന്നാൽ തുടർച്ചയായി പ്രകോപനങ്ങളാണ് ഇന്ത്യൻ ഭാഗത്ത് നിന്നുണ്ടാവുന്നത്.ഇത്തരം നീക്കങ്ങൾ തുടർന്നാല്‍ തീർച്ചയായും തിരിച്ചടിയുണ്ടാവുമെന്നും മുഖ പ്രസംഗം ചൂണ്ടിക്കാട്ടുന്നു.ഇന്ത്യ ഒരു തരത്തിലും പ്രകോപനം സൃഷ്ടിച്ചിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചിരുന്നു. എന്നാൽ, രാജ്യസുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നുവെന്നും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Discussion about this post