ന്യൂഡൽഹി : കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി വെച്ച് ഓക്സ്ഫഡ്-അസ്ട്രാസെനെക. കുത്തിവെച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് അധികൃതരുടെ ഈ തീരുമാനം.വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെക്കുന്നതായി അസ്ട്രാസെനെക വക്താവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മരുന്നിന്റെ പാർശ്വഫലമാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് സംശയം. സംഭവത്തെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗബാധിതൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണ് വിശ്വാസമെന്ന് കമ്പനി മേധാവികൾ അറിയിച്ചു.2021 ജനുവരിയോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വാക്സിൻ ഇതോടെ വൈകുമെന്ന് ഉറപ്പായി.ഇത് രണ്ടാം തവണയാണ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കേണ്ടി വരുന്നത്. ജൂലൈ 20നാണ് ഈ വാക്സിൻ തയ്യാറായത്.സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഈ വാക്സിൻ ഉൽപ്പാദനത്തിൽ പങ്കാളികളാണ്.
Discussion about this post