ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിക്ക് ഉടമയായ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ലോക സാമ്പത്തിക രംഗത്തും ഭീകരവാദത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. സ്വര്‍ണത്തില്‍ തീര്‍ത്ത നാണയങ്ങള്‍ സ്വന്തമായി നിര്‍മിച്ചാണ് ഐ.എസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. സംഘടന പുതുതായി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഐ.എസ്. സ്വന്തമായ സാമ്പത്തിക നയം വികസിപ്പിച്ചെടുക്കുന്നതായി വ്യക്തമാക്കുന്നു.
ദിവസവും മൂന്ന് മില്യന്‍ ഡോളര്‍ സമ്പാദിക്കുന്ന ഐ.എസ് ലോകത്തിലെതന്നെ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
9/11 ആക്രമണത്തിന് ശേഷം അമേരിക്കയ്ക്ക് എതിരെയുള്ള രണ്ടാമത്തെ ആക്രമണമായാണ് തങ്ങളുടെ സാമ്പത്തിക നയത്തെ ഐ.എസ് വിലയിരുത്തുന്നത്. തങ്ങളുടെ നാണയങ്ങള്‍ രാജ്യാന്തര വിപണി കീഴടക്കുന്നതോടെ അമേരിക്കയുടെ സാമ്പത്തിക ഘടന മൂക്കുകുത്തുമെന്ന് വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം ഐ.എസ് അവകാശപ്പെടുന്നു. സ്വര്‍ണത്തില്‍ തീര്‍ത്ത നാണയങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ഐ.എസ് പുറത്തുവിട്ടു.
ലോകത്തെ മുന്‍നിര ഭീകര സംഘടനകളില്‍ സാമ്പത്തിക നിലയില്‍ ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന സംഘടനയായാണ് ഐ.എസിനെ വിലയിരുത്തുന്നത്.ക്രൂഡോയില്‍ കള്ളക്കടത്ത്, മനുഷ്യക്കടത്ത്, അവയവക്കടത്ത് തുടങ്ങി നിരവധി മേഖലകളിലൂടെയാണ് ഐ.എസ് പണം സമ്പാദിക്കുന്നത്.
Discussion about this post