ഗുരുദേവദര്‍ശനങ്ങള്‍ സംഘപരിവാറിന് മുന്നില്‍ അടിയറ വെക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സംഘപരിവാറിന്റെ ആശയങ്ങളും, ഗുരുദേഴ ദര്ശനങ്ങളുെ എങ്ങനെയാണ് കൂട്ടിക്കെട്ടുക. നാരായണഗുരു ഈഴവരുടെ ഗുരുവെന്ന് പറയുന്നത് ചരിത്രനിഷേധമാണ്. ഇക്കാര്യം പറയാന്‍ തനിക്കും അവകാശമുണ്ട്. ഇടയ്ക്കെങ്കിലും വെള്ളാപ്പള്ളി ഗുരുദേഴദര്ശനങ്ങള് വായിക്കുന്നത് ഗുണം ചെയ്യും. ഗുരുദേവ ദര്‍ശനങ്ങള്‍ ജാതിക്കോമരങ്ങള്‍ക്ക് അടിയറ വെക്കുന്നത് ചരിത്രനിഷേധമാണ്. ഇക്കാര്യം പറയുമ്പോള്‍ വെള്ളാപ്പള്ളി നടേശന് തന്നോട് കോപിച്ചിട്ട് കാര്യമില്ലെന്നും വി.എസ് പറഞ്ഞു.
നേരത്തെ ശ്രീനാരായണഗുരു ഈഴവരുടെ ഗുരുവാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു വി.എസ്
ജാതി മതചിന്തകളെ ഉയര്‍ത്തികൊണ്ടു വരാന്‍ ശ്രമം നടക്കുന്നതായി സ്വാമി പ്രകാശനന്ദ ആരോപിച്ചു. ഗുരു പറഞ്ഞത് ഒരേയൊരു ജാതിയായ മനുഷ്യ ജാതിയെ കുറിച്ചാണെന്നും ശിവഗിരി മഠാധിപതി കൂട്ടിച്ചേര്‍ത്തു.
Discussion about this post