ഒട്ടാവ : സിഖുകാരെ മുമ്പിൽ നിർത്തിക്കൊണ്ട് ഖാലിസ്ഥാൻ പ്രസ്ഥാനത്തിനു പിറകിൽ പ്രവർത്തിക്കുന്നത് പാകിസ്ഥാന്റെ കൈകളാണെന്ന് പ്രമുഖ കനേഡിയൻ ചിന്തകരുടെ സംഘടന.ഒട്ടാവ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെക്ക്ഡൊണാൾഡ് -ലോറിയർ ഇൻസ്റ്റിറ്റ്യൂഷനാണ് ഇതേ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുള്ളത്.സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തീവ്രസംഘടനയാണ് ഖാലിസ്ഥാൻ.
മുതിർന്ന മാധ്യമപ്രവർത്തകൻ ടെറി മിലേവ്സ്ക്കിയാണ് ‘ഖാലിസ്ഥാൻ – ഒരു പാകിസ്ഥാൻ പദ്ധതി’ യെന്ന തലക്കെട്ടോടെയാരംഭിക്കുന്ന റിപ്പോർട്ടിനു പിന്നിൽ. ഖാലിസ്ഥാനെന്ന ബസിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് പാകിസ്ഥാനാണെന്ന് അദ്ദേഹം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്യാനഡയിൽ ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന സംഘടനകളെ വർഷങ്ങളോളം നിരീക്ഷിച്ചാണ് ടെറി മിലേവ്സ്ക്കി ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2019-ൽ ഖാലിസ്ഥാൻ സംഘടന ഇന്ത്യ നിരോധിച്ചിരുന്നു.













Discussion about this post